Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle Aged Man

പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ൻ കു​റ്റി​ക്കാ​ടി​ന് തീ​യി​ടു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ വെ​ന്തുമ​രി​ച്ചു

കൊ​ല്ലം: പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ൻ പു​ര​യി​ട​ത്തി​ലെ കു​റ്റി​ക്കാ​ടി​ന് തീ​യി​ടു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ വെ​ന്തുമ​രി​ച്ചു. കാ​വ​നാ​ട് ക​ന്നി​മേ​ൽ​ചേ​രി കാ​വ​നാ​ട് ച​ന്ദ്രി​കാ ഭ​വ​നി​ൽ ദ​യാ​നി​ധി (55)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ മു​ഖ​ത്ത​ല അ​ൻ​സാ​രി​മു​ക്കി​ലാ​​യി​രു​ന്നു സം​ഭ​വം. വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്ന വീ​ട്ടി​ലെ പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ ദ​യാ​നി​ധി​ ക​രി​യി​ല​ക​ളും മ​റ്റും കൂ​ട്ടി​യി​ട്ട് തീ ​കൊ​ളു​ത്തി​യ​പ്പോ​ൾ തീ ​ആ​ളി പ​ട​രു​ക​യാ​യി​രു​ന്നു. തീ ​അ​ണ​യ്ക്കാ​ൻ ദ​യാ​നി​ധി സ്വ​യം ശ്ര​മിച്ചെങ്കിലും പ​രാ​ജ​യ​പ്പെ​ട്ടു.

ഉ​ട​ൻ ഇ​ദ്ദേ​ഹം ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ദ​യാ​നി​ധി അ​ഗ്നി​ക്കി​ട​യി​ൽ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​മി​ത​മാ​യി പു​ക ശ്വ​സി​ച്ചുകൊ​ണ്ടോ, തീ​യി​ലേ​ക്ക് വീ​ണു പോ​യ​തോ ആ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ശ​രീ​രം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. എം​എ​ൽ​എ പി.​സി. വി​ഷ്ണു​നാ​ഥ് അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

Latest News

Up